കപട പരിസ്ഥിതി വാദികൾക്ക് എതിരെ ഇടുക്കി രൂപതാ മെത്രാൻ.

കപട പരിസ്ഥിതി വാദികൾക്ക് എതിരെ ഇടുക്കി രൂപതാ മെത്രാൻ.
Mar 13, 2024 06:56 PM | By PointViews Editr

 അടിമാലി: കപട പരിസ്ഥിതി വാദികളുടെ യഥാർഥ മുഖം ജനം തിരിച്ചറിയണമെന്നും കൃഷിക്കാരെ മറന്നുള്ള സർക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 48 മണിക്കൂർ ഉപവാസ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

              സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി തെരുവി ലിറങ്ങേണ്ടിവന്നാൽ ഇറങ്ങും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തി വന്യജീവികളെ വനത്തിൽത്തന്നെ ഒതുക്കി നിർത്താനുള്ള ആ വാസ വ്യവസ്ഥ സൃഷ്ടിക്കണമെന്നും പരിഷ്കൃത രാജ്യങ്ങിൽ നടപ്പിലാക്കുന്നതു പോലെ വന്യമൃഗങ്ങളുടെ വർധന തടയാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്നും മാർ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. ഇടുക്കി രൂപത കെസിവൈ എം ഡയക്ടർ ഫാ. ഷിജോ നടുപ്പടവിൽ, രൂപത മീ ഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ഫാ. മാത്യു കരോട്ടുകൊ ച്ചറക്കൽ, സാം സണ്ണി പുള്ളിയിൽ, സണ്ണി കടുത്താഴെ, സിജോ ഇലന്തൂർ, അമ ല ആന്റണി എന്നിവർ പ്രസംഗിച്ചു. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം, അലക്സ‌് തോമസ് എന്നിവരാണ് 48 മണിക്കൂർ ഉപ വാസം അനുഷ്ഠിച്ചത്.


Bishop of Idukki Diocese against hypocritical environmentalists.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories